Share this Article
News Malayalam 24x7
കുന്നിനു മുകളിൽ കയറി ജീവനൊടുക്കുമെന്ന് മകൻ, രക്ഷിക്കാനെത്തി പിതാവ് കൈപിടിച്ചപ്പോഴേക്കും രണ്ടുപേരും താഴേക്ക്; കണ്ടുനിന്ന അമ്മയും മരിച്ചു
വെബ് ടീം
posted on 21-08-2026
1 min read
MAHARASTRA

മുംബൈ: മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽ നിന്നു താഴെവീണ് അച്ഛനും അമ്മയും മകനും മരിച്ചു. കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ജീവനൊടുക്കുമെന്ന് ഭീഷണി  മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നതിനിടെ യുവാവ് താഴെവീഴുകയായിരുന്നു. നിയന്ത്രണം നഷ്ട‌പ്പെട്ട പിതാവും താഴേക്കു വീണു. ഇതു കണ്ടുനിന്ന അമ്മയും വീഴുകയായിരുന്നു.

ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിൽ രാവിലെ പത്തു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ദേവ്‌ലായ് സ്വദേശിയായ പതിനെട്ടുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്നു മണിക്കൂറോളം യുവാവിന്റെ മാതാപിതാക്കളും പ്രദേശവാസികളും പൊലീസും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറാൻ തയാറായിരുന്നില്ല. താഴെ നിന്ന് പല തവണ പറഞ്ഞെങ്കിലും മകൻ കേൾക്കാതെ വന്നതോടെ പിതാവും കുന്നിന്മുകളിലേക്കു കയറി.പിതാവ് വരുന്നത് കണ്ട് മകൻ വീണ്ടും പിന്നോട്ട് പോയിക്കൊണ്ടിരുന്നു. എന്നാൽ പിതാവ് മകനെ പിടിക്കാൻ‌ ശ്രമിച്ചതോടെ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം, പരിഭ്രാന്തയായ അമ്മയും താഴേക്ക് വീണു. യുവാവ് എന്തിനാണ് ആത്മഹത്യാഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല.

നടുക്കമുണ്ടാക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories