Share this Article
News Malayalam 24x7
യുകെയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 22-08-2026
1 min read
SHAIMI

മാഞ്ചസ്റ്റർ:ഇംഗ്ലണ്ടിൽ  മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി.റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.05ഓടെയാണ് സംഭവം.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേദിവസം ഷൈമിക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. പഠനത്തിനായി യുകെയിലെത്തിയ ജോയലും നഴ്‌സായ ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഷൈമിയുടെയും ജോയലിന്റെയും സഹോദരന്മാരും യുകെയിലുണ്ട്. 2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories