Share this Article
News Malayalam 24x7
പൊലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണം
വെബ് ടീം
1 hours 29 Minutes Ago
1 min read
ed attack case

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഊഞ്ഞാലാടി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍. സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയ പ്രതികള്‍ പൊലീസുകാര്‍ ധരിച്ച അതേ നിറമുള്ള ഷർട്ട് ധരിച്ച് റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിലാണ് ഇവര്‍ ആടിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതികള്‍ സ്റ്റേഷനില്‍ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐ പി ബിനു അടക്കമുള്ള പ്രതികളാണ് ഊഞ്ഞാലാടിയത്. പൊലീസുകാർ ആഘോഷ സമയത്ത് ധരിച്ച അതേ നിറമുള്ള ഷര്‍ട്ട് ധരിച്ചാണ് ഇവര്‍ എത്തിയത്. ഊഞ്ഞാലില്‍ ആടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും റീല്‍സ് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് ഇ ഡി ആക്രമണ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഒപ്പ് ഇടേണ്ട ദിവസമായിരുന്നു. ഊഞ്ഞാലില്‍ ഇവര്‍ ആടിയതും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വിവാദമായതോടെയാണ് വിഷയത്തില്‍ പൊലീസ് ഇടപെടുന്നത്. യാദൃശ്ചികമായാണ് ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചതെന്നാണ് ഐ പി ബിനുവിൻ്റെ വിശദീകരണം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories