കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് നാളെ മുതല്‍ തിരുവോണം വരെ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപം കൊണ്ടേക്കും. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. മറ്റന്നാൾ അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB - യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.