Share this Article
News Malayalam 24x7
ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കെ എസ് അരുൺ കുമാറിനെതിരെ കേസ്
വെബ് ടീം
1 hours 12 Minutes Ago
1 min read
chennithala

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവ് കെ എസ് അരുൺ കുമാറിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസ്. പോരാളി ഷാജി സോഷ്യൽ മീഡിയ പ്രൊഫൈലിനെതിരെയും കേസെടുത്തു.യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ പരാതിയിന്മേലാണ് പൊലീസ് നടപടി.രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ടാണ് പ്രചാരണമുണ്ടായത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ ആക്ഷേപങ്ങൾ പ്രചരിപ്പിച്ച് അവഹേളിക്കാൻ ശ്രമിച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം.

കെ.എസ്. അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories