Share this Article
News Malayalam 24x7
ബംഗളൂരു-മൈസൂർ ഹൈവേയിലുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു
വെബ് ടീം
1 hours 36 Minutes Ago
1 min read
AFREENA

ബംഗളൂരു-മൈസൂർ ഹൈവേയിലുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ ബഷീറിന്‍റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്‍റെ ഭാര്യയും തൊണ്ടർനാട് കുഞ്ഞോം സ്വദേശിനിയുമായ അഫ്രീന (23) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്‍റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിഡദിയിൽലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.

കാറിന്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിങ് ഉടമ ബഷീറിന്‍റെ ഭാര്യ, മകൾ, മകളുടെ രണ്ടു വയസ്സുള്ള കുട്ടി, ഉവൈസ്, അഫ്രീന എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories