Share this Article
News Malayalam 24x7
1,068.79 കോടി രൂപ അനുവദിച്ചു, സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
വെബ് ടീം
2 hours 28 Minutes Ago
1 min read
PENSION

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസം പകർന്ന് സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ (2026 സെപ്റ്റംബർ 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും.

പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണ്ണമായും എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു.ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories