Share this Article
News Malayalam 24x7
പഞ്ചാബിൽ വാഹനാപകടം; ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
0 hours 58 Minutes Ago
1 min read
MALAYALI STUDENT

പഞ്ചാബിലെ ജലന്ധറിൽ ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം. കടുത്തുരുത്തി, പൂഴിക്കോൽ, കൊരക്കാലായിൽ ജോർജിൻ്റെയും സ്വപ്നയുടെയും മകൾ ജോസ്നാ ജോർജാണ് മരിച്ചത്. പഞ്ചാബിൽ പഠിക്കുകയാണ് ജോസ്ന. സുഹൃത്തുക്കളോടൊപ്പം ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ് മറിഞ്ഞായിരുന്നു അപകടം.

പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്ന ഉൾപ്പെടെ 3 പേർ മരിച്ചു. ബന്ധുക്കൾ പഞ്ചാബിലേക്ക് തിരിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories