തിരുവനന്തപുരം: കാട്ടാക്കടയില്‍ നിന്ന് കാണാതായ കുടുംബം എറണാകുളത്ത് ഉള്ളതായി കണ്ടെത്തി. കാണാതായ യുവതി അമ്മയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട വീരണകാവ് സ്വദേശികളായ ശങ്കര്‍, ഭാര്യ ആതിര, മകള്‍ ധ്വനി ശങ്കര്‍ എന്നിവരെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്.
കുടുംബത്തിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ചൊവ്വാഴ്ച മുതലാണ് മൂവരെയും കാണാതായത്. കാട്ടാക്കട പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കുടുംബം സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്. മാധ്യമവാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നാണ് ശങ്കറിന്‍റെയും ആതിരയുടെയും ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി.