ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ സിജെപി. നാളെ രാവിലെ 10 മണിക്ക് എല്ലാവരോടും ജന്തർ മന്ദറിലേക്ക് എത്താൻ സിജെപി ആഹ്വാനം ചെയ്തു. ഫൈനൽ കാൾ ടു സേവ് ഡെമോക്രസി എന്ന വാക്കുകളോടെയാണ് സിജെപി ആഹ്വാനംപ്രതിഷേധങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. റഹീം പറഞ്ഞു . പ്രതിഷേധവുമായി തങ്ങൾ എത്തുന്നതെവിടെയാണോ അവിടെയാണ് ജന്തർമന്ദർ. സമാധാനപരമായി ഒത്തുചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നതാണ്.
പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ രാഷ്ട്രപതിയെ കണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ജനങളുടെ വികാരം അറിയിച്ചു. ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഉള്ള വികാരം അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, CPIM ജനറൽ സെക്രട്ടറി എം എ ബേബി, CPI ജനറൽ സെക്രട്ടറി ഡി രാജ, NCP നേതാവ് സുപ്രിയ സുലേ, ഒമർ അബ്ദുള്ള തുടങ്ങി 10 നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. തങ്ങൾ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേട്ട രാഷ്ട്രപതി കാര്യം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം,സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി നിര്‍ണായകനീക്കവുമായി ഡല്‍ഹി പൊലീസ്.നാളത്തെ പ്രതിഷേധവേദിയായ ജന്തര്‍ മന്ദറിന് സമീപത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ മൊബൈല്‍ കമ്പനികളോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി പത്തുമണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്യുന്നത്. ജന്‍പഥ് -കര്‍തവ്യപഥില്‍നിന്ന് നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാനാണ് ഡല്‍ഹി പൊലീസ് മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.തീരുമാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. നിശ്ചിത പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മാത്രമായിരിക്കും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളെ ഇത് ബാധിക്കില്ല.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനും അതീവ ശ്രദ്ധ ആവശ്യമുള്ള പ്രദേശങ്ങളിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഡല്‍ഹി പൊലീസ് ന്യൂഡല്‍ഹിയെ 20 മേഖലകളായി തിരിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എസ്ഐആര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി ന്യൂഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി ജില്ലകളിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.