അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്‍പ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ഇറാനെതിരെ നിലപാട് മയപ്പെടുത്തിയത്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തുടരുന്നതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
ഹോര്‍മൂസില്‍ കപ്പലുകള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ ഇറാന്‍ വിപ്ലവഗാര്‍ഡ് പ്രതികരിച്ചു.എല്ലാദിവസവും രാത്രി ഹോര്‍മൂസില്‍ നീരീക്ഷണം നടത്തുന്നുണ്ടെന്നും കപ്പലുകളുടെ നിയമലംഘനം പരിശോധിക്കുന്നുണ്ടെന്നുംവിപ്ലവ ഗാര്‍ഡ് വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മൂസില്‍ തുടര്‍ച്ചയായി കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പ്രതികരണം. ഇറാനെതിരെ ഉടന്‍ ആക്രമണമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ക്രൂഡോയില്‍ വിലയില്‍ വലിയ മാറ്റമില്ല. ബ്രെന്റ് ക്രൂഡ് ബാരലിന്
102 ഡോളറിലാണ് വ്യാപാരം. അസംസ്‌കൃത എണ്ണ വില 90 ഡോളറും.