Share this Article
News Malayalam 24x7
കെ സിയുമായി കൂടികാഴ്ച്ച നടത്തി വി ഡി
VD Satheesan Meets KC Venugopal

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ കെ.സി വേണുഗോപാലിന്റെ വസതിയിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. സതീശൻ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്.

സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് പാർട്ടിയുടെയും ഹൈക്കമാൻഡിന്റെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. പാർട്ടിയുടെ ഏത് തീരുമാനത്തോടും അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ആർക്കെങ്കിലും വേണ്ടി വാശി പിടിക്കുന്നവരല്ലെന്നും എല്ലാ കാര്യങ്ങളും കൃത്യമായി ചർച്ച ചെയ്ത് കൂട്ടായി തീരുമാനിക്കുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകളും കൂടിക്കാഴ്ചയിൽ വിഷയമായതായാണ് സൂചന. കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും വരുംദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ തീരുമാനിക്കുന്നതിനും ഈ കൂടിക്കാഴ്ച ഏറെ നിർണ്ണായകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories