Share this Article
News Malayalam 24x7
20 മന്ത്രിമാർ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ, വിഡി സതീശൻ്റെ മന്ത്രിസഭ തയാർ, നാളെ സത്യപ്രതിജ്ഞ ചെയ്യും
വെബ് ടീം
posted on 17-05-2026
1 min read
VD Satheesan

തിരുവനന്തപുരം: മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല,സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ് ,ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്,സി പി ജോണ്‍, എ പി അനില്‍ കുമാര്‍ ,എന്‍ ഷംസുദ്ദീന്‍, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍,ബിന്ദു കൃഷ്ണ,എം ലിജു ,കെ എം ഷാജി ,പി കെ ബഷീര്‍,വി ഇ അബ്ദുൾ ഗഫൂർ, ടി സിദ്ദിഖ്, കെ എ തുളസി,ഒ ജെ ജനീഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായും,ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.

മുസ്ലീം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, കെ.എം. ഷാജി, എന്‍ ഷംസുദ്ധീന്‍, വി.ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും.ടേം വ്യവസ്ഥയില്‍ പാറയ്ക്കല്‍ അബ്ദുല്ലയ്ക്കും മന്ത്രിസ്ഥാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories