Share this Article
News Malayalam 24x7
മുഖ്യമന്ത്രി വി.ഡി സതീശൻ്റെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ IAS
 VD Satheesan

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു. ഖേൽക്കർ ഐ.എ.എസ് വി.ഡി സതീശന്റെ സെക്രട്ടറിയാകും. 20 പേരാണ് നിലവിൽ അദ്ദേഹത്തിന്റെ വ്യക്തിഗത സ്റ്റാഫിലുള്ളത്.

ടി. ശ്രീകുമാരനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സി.ജി. ജീസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ റോയ് മാത്യുവാണ് പുതിയ മീഡിയ സെക്രട്ടറി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായി തിലകൻ കെ.പി, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിയമനം സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മറ്റ് സുപ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളും ഉടൻ പൂർത്തിയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories