Share this Article
News Malayalam 24x7
KPCC വിശാല നേതൃയോഗം ഇന്ന് ചേരും
KPCC Extended Leadership Meeting Today

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള കെപിസിസി വിശാല നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ആരംഭിക്കുന്ന യോഗത്തിൽ കോൺഗ്രസ് എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളാണ് യോഗത്തിന്റെ പ്രധാന അജണ്ട.


ചില ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെയുള്ള സംഘടനാപരമായ കാര്യങ്ങൾ യോഗത്തിൽ ചർച്ചയ്ക്ക് വരും. കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം ലഭിക്കാതെ പോയ അർഹരായ നേതാക്കൾക്ക് പാർട്ടിയിൽ ഉചിതമായ പദവികൾ നൽകി സജീവമാക്കുന്ന കാര്യവും യോഗം പരിഗണിച്ചേക്കും. യോഗത്തിന് മുന്നോടിയായി മുൻ കെപിസിസി അധ്യക്ഷന്റെ അനുസ്മരണ ചടങ്ങും കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories