ഡല്‍ഹിയിലെ സിജെപി സമരത്തിന് എതിരായ വിവാദ പരാമര്‍ശത്തില്‍ ആര്‍എസ്എസ് ആശയ പ്രചാരകന്‍ ടി ജി മോഹന്‍ദാസിനെ തള്ളി ആര്‍ എസ് എസ്. മോഹന്‍ദാസിന്റെ പരാമര്‍ശം അപലപനീയമാണെന്ന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാര്‍ പറഞ്ഞു.
മോഹന്‍ദാസ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. സംഘടനയുടെ അഭിപ്രായം അല്ല. മോഹന്‍ദാസിന് ആര്‍എസ്എസിന്റെ ഒരു ഘടകത്തിലും ചുമതയില്ലെന്നും കെ ബി ശ്രീകുമാര്‍ പറഞ്ഞു.
തനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ നാല് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി സമരക്കാരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്നായിരുന്നു ടി ജി മോഹന്‍ ദാസിന്റെ വിവാദ പരാമര്‍ശം.
പരാമര്‍ശത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സൈബര്‍ സെല്‍ ഐ ജി പി പ്രകാശിനാണ് നിര്‍ദേശം നല്‍കിയത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റ് പരാതിയിലായിരുന്നു നടപടി. എസ്എഫ്ഐയും യൂത്ത് കോണ്‍ഗ്രസും മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിരുന്നു.