ചിറയിന്‍കീഴിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കൈയ്യാങ്കളി വിവാദങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രമ്യ ഹരിദാസ് എംഎല്‍എ. തെരഞ്ഞെടുപ്പ് വിജയത്തിന്റെ വീഡിയോ പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. ചിറയിന്‍കീഴില്‍ ഇന്നലെയും ഉണ്ട് ഇന്നും ഉണ്ട് നാളെയും ഉണ്ടാകുമെന്നാണ് വീഡിയോയ്‌ക്കൊപ്പം രമ്യ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, രമ്യ ഹരിദാസ് എംഎൽഎ ഇന്ന് എംഎൽഎ ഓഫീസിലെത്തും. ഇന്നലെ രമ്യ ഹരിദാസ് മണ്ഡലത്തിൽ എത്തിയിരുന്നു.കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ അതൃപ്തി ശക്തമായ സാഹചര്യത്തിലാണ് എംഎൽഎ ഇന്ന് ഓഫീസിലെത്തുന്നത്.