Share this Article
News Malayalam 24x7
ഹോർമൂസിലെ കപ്പൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ നാവികനും
വെബ് ടീം
2 hours 15 Minutes Ago
1 min read
HORMUZ

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ട് നാവികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ നാവികനും.ഉത്തർപ്രദേശ് സ്വദേശി സൂരജ് യാദവാണ് മരിച്ചത്. 

ഇന്ത്യയിലേക്ക് വരികയായിരുന്നു എം വി കേപ്പ് ഡാവോയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു,​ കപ്പലിൽ 20 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. മറ്റ് നാവികരെ രക്ഷപ്പെടുത്തി.

അതേസമയം യെമനിലേക്ക് സൗദി അറേബ്യ നടത്തിയ ആക്രമണത്തിൽ 1 പേർ കൊല്ലപ്പെട്ടതായും  14 പേർക്ക് പരിക്കേറ്റതായും ഹൂതി വിമതർ അറിയിച്ചു. തായിസ്,​ അൽ ജൗഫ് മേഖലകളിലാണ് സൗദി ആക്രമണം നടത്തിയത്. സൗദ്യ അറേബ്യയെ സഹായിച്ചാൽ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടും ഡ്രോൺ ഷോയും സൗദി മാറ്റിവച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories