Share this Article
News Malayalam 24x7
ജി 20 ഉച്ചകോടി; പുട്ടിന് ഔദ്യോഗിക ക്ഷണം
G20 Summit

ഡിസംബറില്‍ അമേരിക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെ ഔദ്യോഗികമായി ക്ഷണിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറ്റ് ലോകനേതാക്കളുമായി പുട്ടിന് നേരിട്ട് സംവദിക്കാനുള്ള മികച്ചൊരു അവസരമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ സമ്മേളനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൂബിയോ.അഭിപ്രായവ്യത്യാസങ്ങളുള്ള ലോകനേതാക്കളുമായി പോലും ചര്‍ച്ചകള്‍ക്ക് ട്രംപ് ഭരണകൂടം എപ്പോഴും തയാറാണെന്ന് റൂബിയോ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories