Share this Article
News Malayalam 24x7
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് യു.എസിലെത്തി ഷി ജിന്‍പിങ്
Xi Jinping Arrives in US for Meeting with Donald Trump

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുഎസിലെത്തി. പതിനൊന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ഷി ചിൻപിങ്ങിനെയും ഭാര്യ പെങ് ലിയുവാനെയും  സ്വീകരിച്ചത്. ഒരു വിദേശ നേതാവിനെ സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് നേരിട്ട് റൺവേയിൽ എത്തുന്ന അപൂർവമായ ബഹുമതിയാണ് ട്രംപ് ചൈനീസ് പ്രസിഡന്റിന് നൽകിയത്. ഇന്ന് വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി ഷി ചിൻപിങ് നിർണായക ചർച്ചകൾ നടത്തും. യുഎസ്-ചൈന വ്യാപാരം, തായ്‌വാൻ വിഷയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള സമാധാനം തുടങ്ങിയ വിഷയങ്ങളില്‍  ഇരുനേതാക്കളും ചര്‍ച്ച നടത്തും. എഐ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കങ്ങളും മത്സരവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷി ചിൻപിങ്ങിന്റെ യുഎസ് സന്ദർശനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories