Share this Article
News Malayalam 24x7
'ലോകത്തിൻ്റെ ഹീറോ...' സ്മിത് മച്ഛാറിനെ പ്രശംസിച്ച് ബെഞ്ചമിന്‍ നെതന്യാഹു
Benjamin Netanyahu

ഫ്ളൈ ദുബായ് വിമാനത്തില്‍ ഒമാനി പൈലറ്റിന്റെ കുത്തേറ്റ ഇന്ത്യന്‍ പൈലറ്റ് സ്മിത് മഛാറിനെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.മച്ചാറിനെ ഫോണില്‍ വിളിച്ച  നെതന്യാഹു അദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും തന്നെ ഹീറോ എന്നാണ് വിശേഷിപ്പിച്ചത് .അദേഹത്തിന്റെ വീരോചിതമായ ഇടപെടലിനെ ആദരിച്ചുകൊണ്ട് അടുത്ത ഇസ്രയേല്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റന്‍ സ്മിത്തിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു.ആക്രമണത്തിന്റെ ഞെട്ടിക്കുന്ന നിമിഷങ്ങള്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ നെതന്യാഹുവുമായി പങ്കുവച്ചു. മറ്റൊരു സെപ്റ്റംബര്‍ 11' ദുരന്തമാണ് ക്യാപ്റ്റന്‍ സ്മിത്തിന്റെഅസാധാരണമായ ധീരതയിലൂടെ ഒഴിവായതെന്ന് നെതന്യാഹു പറഞ്ഞു.അതിസാഹസികമായ സാഹചര്യത്തിലും തികഞ്ഞ ആത്മസംയമനം പാലിച്ച സ്മിത്തിന്റെ ധീരതയില്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories