ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ അമേരിക്ക തീരുമാനം എടുക്കാന്‍ തയ്യാറാണ്. അത് ഇറാന് എളുപ്പമായിരിക്കുമോ അത് കഠിനമായിരിക്കുമോ എന്നത് മാത്രമാണ് ചോദ്യമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ വ്യോമയാന ഉപരോധം മറികടന്ന് ഇറാനും ഇറാഖും വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ നജാഫ് വിമാനത്താവളത്തിലേക്ക് ഇറാനില്‍ നിന്ന് 40 വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതേസമയം, ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കാന്‍ ശ്രമിച്ച കപ്പലിനെ നിര്‍വീര്യമാക്കിയതായി ഇറാന്‍ അറിയിച്ചു. ഒമാന്‍ തീരത്ത് മറ്റൊരു കപ്പല്‍ ആക്രമിക്കപ്പെട്ടതായും മാരിടൈം ട്രെഡ് ഓര്‍ഗനേഷന്‍ അറിയിച്ചു.