ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ വ്യോമാക്രമണം. ആറ് ഡ്രോണുകളാണ് അല്‍ റിഫ വ്യോമതാവളം ലക്ഷ്യമാക്കി എത്തിയത്. ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായി ബഹ്‌റൈന്‍ സൈന്യം അറിയിച്ചു.വ്യോമതാവളത്തിലെ യുഎസ് വ്യോമ പ്രതിരോധ റഡാറുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. അമേരിക്കയുമായുള്ള ചര്‍ച്ച, സാമ്പത്തിക ഉപരോധം, സൈനിക ആക്രമണം തുടങ്ങി എന്തും നേരിടാന്‍ സജ്ജമാണെന്ന് ഇറാന്‍ ഉപ വിദേശകാര്യമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. അതിനിടെ അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റ് പശ്ചിമേഷ്യയില്‍ എത്തിയതായി യുഎസ് അറിയിച്ചു.