ആസിയാന്‍ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫിലിപ്പൈന്‍സിലെ മനിലയിലെത്തും. ഉച്ചകോടിയോടൊപ്പം ആതിഥേയ രാജ്യമായ ഫിലിപ്പീന്‍സുമായി പ്രതിരോധം, സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനുമാണ് ചര്‍ച്ചകളില്‍ പ്രധാന മുന്‍ഗണന നല്‍കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് ലോകനേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീന്‍സിലെത്തുന്നത്.