Share this Article
താനാണ് ബോസ് എന്ന പരാമര്‍ശം തമാശക്ക് പറഞ്ഞതാണെന്ന് ട്രംപ്
Donald Trump

ഉച്ചകോടി വേദിയിൽ വെച്ച് 'ഞാനാണ് ബോസ്' എന്ന് താൻ പറഞ്ഞത് വെറും തമാശയായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ മാധ്യമമായ 'ആക്സിയോസ്' (Axios) ഷോയിലാണ് താൻ തമാശക്കാരനാണെന്നും പ്രസ്തുത പ്രസ്താവനയെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും ട്രംപ് വിശദീകരിച്ചത്.

ഉച്ചകോടിക്കിടെ ട്രംപ് ഈ പരാമർശം നടത്തിയപ്പോൾ ലോകനേതാക്കൾ ചിരിയോടെയാണ് ഇതിനോട് പ്രതികരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറലായിരുന്നു. എന്നാൽ ഇതിനുപിന്നാലെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ ട്രംപ് നടത്തിയ മറ്റൊരു പരാമർശമാണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.


ഉച്ചകോടി വേദിയിൽ മെലോണി തനിക്കൊപ്പം ചിത്രമെടുക്കാൻ കെഞ്ചി എന്ന് ട്രംപ് പറഞ്ഞതാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ മെലോണി ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. താനും ഇറ്റലിയും ആർക്കും മുന്നിലും കെഞ്ചാറില്ലെന്ന മെലോണിയുടെ മറുപടി ദൃശ്യങ്ങൾ ഇപ്പോൾ നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇരു നേതാക്കളും തമ്മിലുള്ള ഈ വാക്പോര് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories