Share this Article
യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു; വിവരമറിഞ്ഞിട്ടും പരിപാടി തുടര്‍ന്ന് മുഖ്യമന്ത്രി
വെബ് ടീം
3 hours 7 Minutes Ago
1 min read
YOGI ADITYANATH

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു. ഉത്തരാഖണ്ഡ് പൗരി ഗർവാൾ ജില്ലയിലെ പഞ്ചൂർ ഗ്രാമത്തിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. ഗോരഖ്പൂരിൽ വിദ്യാർത്ഥികൾക്ക് ടാബ്ലറ്റ് വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥ് മരണവിവരം അറിഞ്ഞത്. 

മുഖ്യമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ വേദിയിലുണ്ടായിരുന്ന ഉപദേഷ്ടാവ് അവനീഷ് അവസ്തിയും ഗോരഖ്പൂർ എം.പി രവി കിഷനുമാണ് മരണവാർത്ത ആദ്യം അറിഞ്ഞത്. പ്രസംഗം അവസാനിച്ച ഉടൻ തന്നെ ഇവർ മുഖ്യമന്ത്രിയെ വിവരം അറിയിച്ചു.

മരണവിവരമറിഞ്ഞ ശേഷവും യോഗി നിശ്ചയിച്ചിരുന്ന ടാബ്‌ലെറ്റ് വിതരണം പൂർത്തിയാക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.ചടങ്ങിന് ശേഷം ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ലഖ്‌നൗവിലേക്ക് മടങ്ങുകയും, തുടർന്ന് അന്ത്യോപചാരം അർപ്പിക്കുന്നതിനായി ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള പഞ്ചൂർ ഗ്രാമത്തിലേക്ക് തിരിക്കുകയും ചെയ്തു. ശനിയാഴ്ച ഹരിദ്വാറിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories