ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ പെരമ്പൂരിൽ നിന്നും മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ് പരാജയപ്പെടുമെന്ന് സർവേ ഫലം. അഗ്നി ന‍്യൂസ് പ്രീ പോൾ സർവേയിലാണ് ഇക്കാര‍്യം പറയുന്നത്.ഡിഎംകെ സഖ‍്യം 180 സീറ്റുമായി തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്നും എഐഎഡിഎംകെ സഖ‍്യം 54 സീറ്റിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു.
വിജയ് രണ്ടാം സ്ഥാനത്തെത്തുമെന്നും ടിവികെയ്ക്ക് 9.7 ശതമാനം മാത്രമെ വോട്ട് ലഭിക്കുകയുള്ളൂയെന്നും സർവേയിൽ പ്രവചിക്കുന്നു.