Share this Article
News Malayalam 24x7
TVKയുടെ തെരഞ്ഞെടുപ്പ് റാലിക്ക് ഇന്ന് പെരമ്പൂരില്‍ തുടക്കം
TVK Election Campaign Begins

തമിഴക രാഷ്ട്രീയത്തിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടൻ വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) തിരഞ്ഞെടുപ്പ് റാലികൾക്ക് ഇന്ന് തുടക്കമാകും. ചെന്നൈയിലെ പെരമ്പൂരിലാണ് ആദ്യ റാലി നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ പോലീസ് നേരത്തെ ഈ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ തടസ്സങ്ങൾ നീങ്ങിയതോടെ ഇന്ന് പെരമ്പൂരിൽ വിജയിന്റെ കരുത്ത് തെളിയിക്കുന്ന റാലി നടക്കും. റാലിക്ക് മുന്നോടിയായി വിജയ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.


ചെന്നൈയിലെ പെരമ്പൂർ, തിരുവള്ളൂർ ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ള ടിവികെ, കരുത്തുറ്റ പ്രചാരണമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പാർട്ടിയുടെ എല്ലാ പ്രധാന നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സരരംഗത്തുണ്ട്. പെരമ്പൂരിലെ ഇന്നത്തെ റാലിയിലൂടെ തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകാനാണ് വിജയ് ലക്ഷ്യമിടുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories