Share this Article
News Malayalam 24x7
TVK യ്ക്ക് കോൺഗ്രസ് പിൻതുണ
Congress Extends Conditional Support to TVK for Government Formation in Tamil Nadu

 പുതിയ സർക്കാർ രൂപീകരണത്തിൽ നിർണ്ണായക നീക്കവുമായി കോൺഗ്രസ്. വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) ഉപാധികളോടെ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് തങ്ങളുടെ പിന്തുണ ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡിന്റെ തീരുമാനം.

ബി.ജെ.പി, എൻ.ഡി.എ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നതടക്കമുള്ള സുപ്രധാനമായ ചില നിബന്ധനകൾ കോൺഗ്രസ് ടി.വി.കെക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ തുടർന്നും പിന്തുണ നൽകുകയുള്ളൂ. ഇത് സംബന്ധിച്ച് ടി.വി.കെ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ട്.


അതേസമയം, നാളെ രാവിലെ 11.30-ഓടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തണമെന്നാവശ്യപ്പെട്ട് ടി.വി.കെ അധ്യക്ഷൻ വിജയ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. ഗവർണറുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, ഇന്ന് തന്നെ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് സൂചന.


പുതിയ മന്ത്രിസഭയിൽ ആരെല്ലാം അംഗങ്ങളാകുമെന്നത് സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. എൻ. ആനന്ദ്, അരുൺ രാജ്, ആദു അർജുന, സെങ്കോട്ടയ്യൻ തുടങ്ങിയ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ഈ സർക്കാർ രൂപീകരണ വാർത്ത വലിയ ആകാംക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories