Share this Article
News Malayalam 24x7
മുഖ്യമന്ത്രി ജോസഫ് വിജയ്, സത്യപ്രതിജ്ഞ മെയ് 7 രാവിലെ?, രാഹുൽ ഗാന്ധി പങ്കെടുത്തേക്കും
വെബ് ടീം
posted on 06-05-2026
1 min read
VIJAY

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ അട്ടിമറിച്ച്  108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന നടൻ വിജയുടെ തമിഴക വെട്രി കഴകം (TVK), കോൺഗ്രസുമായി ചേർന്ന് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. സർക്കാർ രൂപീകരിക്കാൻ ക്ഷണം തേടിക്കൊണ്ട് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകി. രണ്ടാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.നാളെ രാവിലെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.

അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് ടി‌വികെക്ക് നിബന്ധനകളോടെ പിന്തുണ പ്രഖ്യാപിച്ചു. വർഗീയ ശക്തികളെ സഖ്യത്തിൽ നിന്ന് മാറ്റിനിർത്തണമെന്നതാണ് പ്രധാന നിബന്ധന. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകളിലെത്താൻ ഇടതുപക്ഷ പാർട്ടികളുടെ (സിപിഎം, സിപിഐ) പിന്തുണ ടിവി‌കെ തേടിയിട്ടുണ്ട്.കോണ്‍ഗ്രസിന് 5 എംഎല്‍എമാരാണുള്ളത്. ടിവികെയുടെ 107 സീറ്റുകള്‍ക്കൊപ്പം കോണ്‍ഗ്രസ് കൂടി ചേരുമ്പോള്‍ ആകെ അംഗബലം 112 ആയി ഉയരും. എന്നാല്‍ കേവല ഭൂരിപക്ഷമായ 118 ലെത്താന്‍ ആറ് എംഎല്‍എമാരുടെ കൂടി പിന്തുണ ആവശ്യമാണ്. പിന്തുണ തേടിക്കൊണ്ട് ടിവികെ, വിസികെ (VCK), സിപിഐ (CPI), സിപിഎം (CPM) എന്നീ പാര്‍ട്ടികളെ സമീപിച്ചിട്ടുണ്ട്. ഇവര്‍ കൂടി പിന്തുണച്ചാല്‍ സഖ്യത്തിന്റെ അംഗബലം 119 ആയി ഉയരും.55 വര്‍ഷം നീണ്ട ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസ് തമിഴക വെട്രി കഴകത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ടിവികെ ആസ്ഥാനത്തെത്തി എംഎല്‍എമാര്‍ പിന്തുണ അറിയിച്ചു. വര്‍ഗീയ ശക്തികളുമായി ഒരു ബന്ധവും പാടില്ലെന്ന ഉപാധി കോണ്‍ഗ്രസ് ടിവികെയ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories