Share this Article
News Malayalam 24x7
വളർത്തു നായയ്ക്കു വച്ചിരുന്ന പഴകിയ ചിക്കൻകറി കഴിച്ച് മൂന്നുവയസ്സുകാരി മരിച്ചു; സഹോദരി ഗുരുതരാവസ്ഥയിൽ
വെബ് ടീം
posted on 16-05-2026
1 min read
BHOOMIKA

തിരുപ്പത്തൂർ: വളർത്തു നായയ്ക്ക് നൽകാൻ വച്ചിരുന്ന പഴകിയ ചിക്കൻകറി കഴിച്ച മൂന്നു വയസ്സുകാരിക്കു ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിലാണ് സംഭവം. ഒരു വയസ്സുകാരിയായ ഇളയ സഹോദരി ഗുരുതര നിലയിൽ ചികിൽസയിലാണ്.

തെങ്ങുകയറ്റ തൊഴിലാളിയായ സതീഷ് – ശ്രേയ ദമ്പതികളുടെ മകൾ ഭൂമികയാണു മരിച്ചത്. കഴിഞ്ഞ 10നു വീട്ടിലുണ്ടാക്കിയ ചിക്കൻകറിയുടെ ബാക്കി ഭാഗം രണ്ടു ദിവസത്തിനു ശേഷം നായ്ക്കൾക്കു നൽകാനായി മാറ്റി വച്ചിരുന്നു. ഭൂമികയും സഹോദരി രേണുകയും അബദ്ധത്തിൽ ഇതെടുത്തു കഴിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം പ്രകടപ്പിച്ച ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഭൂമിക മരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories