Share this Article
News Malayalam 24x7
തമിഴ്നാട്ടിൽ മന്ത്രിസഭ വിപുലീകരിച്ച് TVK; മുസ്ലീം ലീഗും VCKയും മന്ത്രിസഭയിലേക്ക്
IUML and VCK to Join TVK Government

തമിഴ്‌നാട്ടിൽ ടി.വി.കെ (തമിഴക വെട്രി കഴകം) നേതൃത്വം നൽകുന്ന മന്ത്രിസഭ വിപുലീകരിക്കുന്നു. പുതിയതായി മുസ്‌ലിം ലീഗും വിടുതലൈ ചിരുതൈഗൾ കക്ഷി (വി.സി.കെ)യും മന്ത്രിസഭയുടെ ഭാഗമാകും. മുസ്‌ലിം ലീഗിൽ നിന്ന് പാപനാശം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ഷാജഹാനും വി.സി.കെയിൽ നിന്ന് വണ്ണിയരശും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

ഇന്ന് രാവിലെ 9.30-നാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.


കഴിഞ്ഞ ദിവസം ചേർന്ന മുസ്‌ലിം ലീഗിന്റെ സുപ്രധാന യോഗത്തിലാണ് സർക്കാരിന്റെ ഭാഗമാകാൻ പാർട്ടി തീരുമാനിച്ചത്. ഇതിന് പിന്നാലെ ഐ.യു.എം.എൽ ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ ടി.വി.കെ സർക്കാരിന് പുറത്തുനിന്നാണ് പിന്തുണ നൽകിയിരുന്നതെന്നും എന്നാൽ ഇനി മുതൽ മന്ത്രിസഭയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ വിപുലീകരണത്തോടെ തമിഴ്‌നാട് ഭരണരംഗത്ത് പുതിയൊരു രാഷ്ട്രീയ സമവാക്യത്തിനാണ് തുടക്കമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories