സംസ്ഥാനത്ത് ദുരഭിമാനക്കൊലകൾ തടയുന്നതിനായി പ്രത്യേക നിയമനിർമാണം നടത്തുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്നും വിവിധ മേഖലകളിലുള്ളവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ച് തമിഴ്‌നാട് സർക്കാർ. ദുരഭിമാനക്കൊലപാതകങ്ങൾ തടയുന്നതിനുള്ള നിയമനിർമാണത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ സർക്കാർ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
ഈ കമ്മീഷൻ മുൻപാകെ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാവുന്നതാണ്. കൂടാതെ നിയമ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, സർക്കാരിതര സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, അക്കാദമിക് രംഗത്തെ വിദഗ്ധർ തുടങ്ങിയവർക്കും നിയമനിർമാണവുമായി ബന്ധപ്പെട്ട തങ്ങളുടെ നിർദേശങ്ങൾ കമ്മീഷനെ അറിയിക്കാം.
വിവിധ തുറകളിലുള്ളവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ശക്തമായ നിയമം കൊണ്ടുവരുന്നതിലൂടെ ദുരഭിമാനക്കൊലകൾ പൂർണ്ണമായും തടയുകയാണ് തമിഴ്‌നാട്
സർക്കാർ ലക്ഷ്യമിടുന്നത്.