Share this Article
News Malayalam 24x7
ഖത്തർ റാസ് ലഫാൻ സ്ഫോടനം: മരിച്ചവരിൽ മലയാളി യുവാവും
വെബ് ടീം
posted on 23-06-2026
12 min read
quatar

ദോഹ: ഖത്തറിലെ റാസ് ലഫാൻ പ്രകൃതി വാതക പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ  മരിച്ചവരിൽ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ഇന്നലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.


അപകടത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്. ഫാക്ടറിയിലെ സാധാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഈ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  അറ്റകുറ്റപ്പണികൾക്കായി മാസങ്ങളോളം അടച്ചിട്ടിരുന്ന പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ദുരന്തം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories