വിജയ്ക്ക് പിന്നാലെ തമിഴ് നടൻ ധനുഷും സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുന്നതായി സൂചനകൾ. ഇതിന്റെ ഭാഗമായി ജീവകാരുണ്യ-ജനക്ഷേമ പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ ധനുഷ് താൻസ് അസോസിയേഷന് നിർദ്ദേശം നൽകി.
സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഒത്തുചേരലുകളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കാനാണ് ധനുഷ് ആരാധകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനിടെ, കഴിഞ്ഞ ദിവസം ധനുഷ് ഫാൻസ് അസോസിയേഷൻ തങ്ങളുടെ ഔദ്യോഗിക പതാക പുറത്തിറക്കി അനാവരണം ചെയ്തു.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് ഉണ്ടാക്കിയ മുന്നേറ്റം ധനുഷ് ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾക്കും പ്രചോദനമായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഉടൻ നേരിട്ട് രാഷ്ട്രീയത്തിൽ എത്തിയില്ലെങ്കിലും, ഫാൻസ് ക്ലബ്ബുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തമിഴ്‌നാട്ടിലുടനീളം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സജീവമാക്കാനുമാണ് ധനുഷിന്റെ ഇപ്പോഴത്തെ നീക്കം.