ലണ്ടൻ: യുകെയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ (പുത്തൻകാവിൽ) ലെസ്‌ലി കെ. ജോൺ (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തുവച്ച് പെട്ടെന്ന് കുഴഞ്ഞുവീണ ലെസ്‌ലിയെ ഉടൻ ആംബുലൻസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.യുകെയിലെ കെല്ലി കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ലെസ്‌ലി. അഞ്ചുവർഷം മുൻപാണ് ലെസ്‌ലിയും കുടുംബവും യുകെയിലെത്തിയത്. വെംബ്ലിയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഭാര്യ സുനിഷ.