തമിഴ്‌നാട്ടില്‍ തമിഴ് തായ് വാഴ്ത്ത് പാട്ട് നിര്‍ബന്ധമാക്കുന്ന പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍, സ്വകാര്യ പരിപാടികളിലും ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിക്കണമെന്ന് പ്രമേയത്തില്‍ നിര്‍ദേശിക്കുന്നു. പൊതുപരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാഴ്ത്ത് പാട്ട് നിര്‍ബന്ധമാക്കും. സി ജോസഫ് വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിച്ച് വിവാദമായിരുന്നു. അതേസമയം കാവേരി നദിജല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നേക്കും.