നാമ: ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു. കോട്ടയം സ്വദേശി ജോസഫിന്റെ ഏകമകനായ ധ്യാന്‍ സൂര്യ (മൂന്ന് വയസ്സ്) ആണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക-്‌സില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഓണം ആഘോഷിക്കാനായി കഴിഞ്ഞയാഴ-്‌ചയാണ് ധ്യാന്‍ ബഹ്റൈന്‍ കേരളീയ സമാജം അംഗമായ അമ്മ മേഘയുടെ അടുത്തെത്തിയത്.
ഓണസദ്യയ-്‌ക്ക് ശേഷം കുട്ടി ഉറങ്ങാന്‍ കിടന്നിരുന്നു. ഈ സമയം അമ്മ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടി കുളിമുറിയിലെ ടബ്ബില്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.കുട്ടിയെ ബോധരഹിതനായി കണ്ട അമ്മ ഉടന്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്ന ഡോക-്‌ടറുടെ സഹായത്തോടെ പ്രഥമശുശ്രൂഷ നല്‍കി. വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി സംഘം കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ-്‌ച മരിക്കുകയായിരുന്നു.
കഴിഞ്ഞ ആറു വര്‍ഷമായി ബഹ്റൈനില്‍ ബ്യൂട്ടി സലൂണ്‍ നടത്തുകയാണ് അമ്മ മേഘ. നാട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു ധ്യാന്‍ താമസിച്ചിരുന്നത്.