Share this Article
News Malayalam 24x7
തമിഴ്‌നാട് സർക്കാരിന്റെ 'തായ് മാമൻ തങ്കമോതിരം' പദ്ധതി സെപ്റ്റംബർ 28-ന് തുടങ്ങും
 'Thai Maman Thanga Mothiram' Scheme on Sept 28

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പദ്ധതിക്ക് 28ന് തുടക്കമാകും. തായ് മാമന്‍ തങ്കമോതിരം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി ഒരു ഗ്രാമിന്റെ ഒന്നേ കാല്‍ ലക്ഷം സ്വര്‍ണമോതിരങ്ങള്‍ തയ്യാറാക്കിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോഴാണ് കുഞ്ഞിന് സ്വര്‍ണമോതിരം നല്‍കുക. നാല് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories