യെമന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം. യെമനിലെ അല്‍ മോഖ തുറമുഖത്ത് നിന്നും 60 നോട്ടിക്കല്‍ മൈല്‍ തെക്ക് മാറിയാണ് ആക്രമണം ഉണ്ടായത്. കപ്പലില്‍ ഒന്നിലേറെ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ജീവനക്കാര്‍ എല്ലാം സുരക്ഷിതരാണ്. അന്വേഷണം തുടരുകയാണെന്നും പ്രദേശത്ത് കൂടി കടന്നുപോകുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. അതേസമയം ഹൂതികള്‍ക്ക് എതിരെ നടപടി ശക്തമാക്കുമെന്ന് യെമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹൂത്തികളുടെ കൈവശമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചതായി സൗദി അറേബ്യയുടെ പിന്തുണയുള്ള യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ റഷാദ് അല്‍-അലിമി പ്രഖ്യാപിച്ചു. ഹൂതികള്‍ക്കെതിരെ ആക്രമണം ശക്തമാക്കുമെന്നും സൗദിയും വ്യക്തമാക്കി.