Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത
rain

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ രണ്ട് ചൊവ്വാഴ്ച വരെ വേനൽമഴ തുടരാനാണ് സാധ്യത. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും അപകടങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.


തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് സമീപം വാകമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. കോളേജ് ഗ്രൗണ്ടിന് സമീപം നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കിടയിലേക്കാണ് മരത്തിന്റെ ശിഖരം പതിച്ചത്. സംഭവസമയത്ത് കാൽനടയാത്രക്കാർ ആരും തന്നെ സ്ഥലത്തില്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. മരം ഒടിഞ്ഞു വീണതിനെത്തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസ്സവും ഉണ്ടായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories