Share this Article
News Malayalam 24x7
പശ്ചിമ ബംഗാളിൽ BJPക്ക് വൻ തിരിച്ചടി; ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു
Chandra Kumar Bose

പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിക്ക് കനത്ത ആഘാതം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപിയിൽ ചേരാനുള്ള തന്റെ പഴയ തീരുമാനം ചരിത്രപരമായ ഒരു തെറ്റായിരുന്നുവെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

2016-ലാണ് ചന്ദ്രകുമാർ ബോസ് ബിജെപിയിൽ അംഗത്വമെടുത്തത്. എന്നാൽ പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള വിയോജിപ്പിനെ തുടർന്ന് 2023-ൽ അദ്ദേഹം ബിജെപി വിട്ടിരുന്നു. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ മുതിർന്ന തൃണമൂൽ നേതാക്കളായ ബ്രത്യ ബസു, കീർത്തി ആസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.


ഏപ്രിൽ 23, 29 തീയതികളിലായി ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ മാറ്റം. പ്രമുഖ നേതാവായ ബോസിന്റെ കടന്നുവരവ് തൃണമൂൽ കോൺഗ്രസിന് വലിയ കരുത്താവുകയും ബിജെപിയുടെ ആത്മവിശ്വാസം തകർക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories