Share this Article
News Malayalam 24x7
പതിനൊന്നാമത് നീതി ആയോഗ് യോഗം ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും
v

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള പതിനൊന്നാമത് നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ‘വികസിത ഭാരതം 2047: എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം’ എന്ന ലക്ഷ്യത്തിലൂന്നിയുള്ള വിവിധ വികസന പ്രവർത്തനങ്ങളും നയരൂപീകരണങ്ങളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചുള്ള സുപ്രധാന ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. അടുത്തിടെ ഉയർന്നുവന്ന പരീക്ഷാ ക്രമക്കേടുകൾ, പ്രത്യേകിച്ച് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന മുഖ്യമന്ത്രിമാർ യോഗത്തിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. ഈ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകളും അതൃപ്തിയും മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കും.


കൂടാതെ, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളും യോഗം വിലയിരുത്തും. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ-വ്യാപാര വെല്ലുവിളികൾ രാജ്യത്തെ ബാധിക്കാനിടയുള്ളതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകളും യോഗം വിശദമായി ചർച്ച ചെയ്യും.


വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്നലെ രാത്രിയോടെ തന്നെ യോഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories