നീറ്റ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് മുതല്‍ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ. ദില്ലിയില്‍ ജന്തര്‍ മന്തറിലും പാര്‍ലമെന്റിന് പുറത്തും സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവും നീറ്റ് പ്രതിഷേധവും മുംബൈ നഗരത്തിലേക്കും വ്യാപിപ്പിച്ചതോടെയാണ് മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം പാര്‍ലിമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വഞ്ചിത് ബ്ഹുജന്‍ അഖാഡി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.
അതേസമയം നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.