Share this Article
News Malayalam 24x7
യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല; നീറ്റിൽ പ്രതികരണവുമായി മോദി
PM Modi

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ആദ്യ പരസ്യ പ്രതികരണവുമായി പ്രധാനമന്ത്രി. നമ്മുടെ യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ആരെയും വെറുതെ വിടില്ലെന്ന് സാമൂഹ്യമാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. 

പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാരായവരെ ശിക്ഷിക്കാന്‍ അതിവേഗ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു എന്ന് അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോടും ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നമ്മുടെ യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനപ്പെട്ട മറ്റൊന്നില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. 

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്റിലും തലസ്ഥാനത്തെ തെരുവുകളിലും വലിയ പ്രതിഷേധം നടക്കുമ്പോള്‍ വിഷയത്തില്‍ ഇതുവരെ യാതൊരു പ്രതികരണത്തിനും പ്രധാനമന്ത്രി തയ്യാറായിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് എക്‌സിലൂടയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിമോദി യുവാക്കളുടെ ഭാവി ദുരുപയോഗം ചെയ്യുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് ഉത്തരവാദിതളായവരെ മോദി സംരക്ഷിച്ചെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories