Share this Article
News Malayalam 24x7
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
Delhi Police Registers Case Against Rahul Gandhi

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ അതിസുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച സംഭവത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. രണ്ട് എഫ്.ഐ.ആറുകളാണ് ഡൽഹി പൊലീസ് കേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ ഗേറ്റിന് സമീപമാണ് രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. അതീവ സുരക്ഷാ മേഖലയിൽ അനുമതി കൂടാതെ പ്രതിഷേധം സംഘടിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് പോലീസ് നടപടി.


പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളെയും എം.പിമാരെയും പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കേസിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കാനാണ് ഡൽഹി പോലീസിന്റെ തീരുമാനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories