Share this Article
News Malayalam 24x7
ബീഹാറിൽ ബിജെപിക്ക് തിരിച്ചടി;ബങ്കിപ്പൂരില്‍ പ്രശാന്ത് കിഷോര്‍ മുന്നില്‍
 Prashant Kishor Leads in Bankipore Constituency

ബീഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്നിലാക്കി ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് വൻ മുന്നേറ്റം. വോട്ടെണ്ണൽ ആറ് റൗണ്ടുകൾ പിന്നിട്ടപ്പോൾ 3,700-ലധികം വോട്ടുകളുടെ ലീഡോടെയാണ് പ്രശാന്ത് കിഷോർ മുന്നേറുന്നത്. ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാറാണ് തൊട്ടുപിന്നിലുള്ളത്.

ബി.ജെ.പി നേതാവ് നിതിൻ നവീൻ രാജിവെച്ച ഒഴിവിലാണ് ബങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2000 മുതൽ ബി.ജെ.പി കൈവശം വെച്ചിരുന്ന ഉറച്ച കോട്ടയിലാണ് പ്രശാന്ത് കിഷോറും പാർട്ടിയും ബി.ജെ.പിയെ പിന്നിലാക്കി ശക്തമായ മുന്നേറ്റം നടത്തിയത്.

ബങ്കിപ്പൂരിന് പുറമെ മധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ചൽപൂർ എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നിലവിൽ പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories