നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെയുള്ള സമരത്തിന് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങള്‍ക്ക് നാളെ തുടക്കം.മഹാരാഷ്ട്രയിലെ സംഭാജി നഗറിലാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗം ചേരുക. യോഗത്തില്‍ പാര്‍ട്ടി വക്താക്കളും പ്രധാനപ്പെട്ട പ്രവര്‍ത്തകരും പങ്കെടുക്കും. പാര്‍ട്ടിയുടെ സംഘടനാ വിപുലീകരണം, ഭാവി തീരുമാനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഭാവി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും സിജെപി അറിയിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായി 36 ദിവസമാണ് സിജെപി ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചത്.