Share this Article
News Malayalam 24x7
സുഡാനിൽ സ്വർണ ഖനി തകർന്നു; 67 മരണം
വെബ് ടീം
1 hours 9 Minutes Ago
1 min read
SUDAN

ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സ്വർണഖനി തകർന്ന് 67 പേർ മരിച്ചു. നിരവധി പേരെ കാണാതായി. വെസ്റ്റ് കോർഡോഫാൻ പ്രവിശ്യയിലെ നുഹുദ് പട്ടണത്തിലുള്ള അൽ-സാര സ്വർണഖനിയിൽ ചൊവ്വാഴ്ച രാത്രി വൈകിയാണ് ദുരന്തം ഉണ്ടായത്.കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ആഭ്യന്തര കലാപം നിലനിൽക്കുന്ന ഉൾപ്രദേശമാണ് ഇവിടം. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്‍റെ നിയന്ത്രണത്തിലാണ് പ്രദേശം. രാജ്യത്തിന്‍റെ സൈന്യവുമായി ഇവിടെ യുദ്ധം നടന്നുവരികയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories