പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 76-ാം പിറന്നാള്‍. രാജ്യവ്യാപകമായി വിപുലമായ പൊതുസേവന പരിപാടികളോടെയാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും ഈ ദിനം ആചരിക്കുന്നത്. രാജ്യവ്യാപകമായി ദീപം തെളിയിക്കാനും രക്തദാനം ചെയ്യാനും പ്രവര്‍ത്തകരോട് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് രാജ്യത്തുടനീളം സേവാ ദിവസ് ആയി ആചരിക്കുന്നതിനോടൊപ്പം ഒരു മാസം നീണ്ടു നില്‍ക്കുന്ന സേവാ സങ്കല്‍പ് അഭിയാന് തുടക്കമാകും. മോദിയുടെ ജന്മനാടായ വട്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് നടത്തുന്ന ബൈക്ക് റാലി ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. വാരാണസിയില്‍ നിന്ന് വഡ്‌നഗറിലേക്കുള്ള ബൈക്ക് റാലിക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും തുടക്കമിടും.